പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ സുഹൃത്തിന്റെ കല്യാണത്തിനുപോയി മടങ്ങിവരുന്ന യുവാക്കള്‍ സഞ്ചരിച്ച മിനി ബസ് കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  

പൂനെയ്ക്കടുത്ത് ദേശീയപാതയില്‍ ലോണികണ്ട് വില്ലേജിനടുത്തായാണ് രാത്രി അപകടം ഉണ്ടായത്. കുടിവെള്ള ടാങ്കര്‍ തെറ്റായ വശത്തുകൂടി അമിതവേഗതയില്‍ വന്നതാണ് അപകട കാരണം. ടാങ്കര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.