വയനാട്: ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ എരുമാട് തിരുവമ്പാടി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ചുള്ളിയോട് കഴമ്പുകര കോളനിയിലെ വിഘ്‌നേശ് (20) ആണ് മരിച്ചത്. വിഘ്നേശിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണനെ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.