ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി ജയപ്രകാശാണ് രക്ഷപ്പെട്ടത്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജയിലിൽ നിന്ന് മോഷണക്കേസിലെ റിമാൻഡ് പ്രതി ജയിൽ ചാടി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി ജയപ്രകാശാണ് രക്ഷപെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകീട്ട് നാലരയോടെയാണ് സംഭവം. ജയിൽ വളപ്പിനുള്ളിലെ മരത്തിലൂടെ കയറിയാണ് ജയപ്രകാശ് രക്ഷപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.