സിബിഐ അന്വേഷണം വേണമെന്ന് പ്രതിചാക്കോയുടെ അഭിഭാഷകന്‍

കോട്ടയം: കെവിൻ വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യ സാക്ഷി അനീഷിനെ നുണപരിശോധനക്ക് വിധേയനാക്കണം. അനീഷിന്റെ മൊഴി പരസ്പര വിരുദ്ധമെന്നും അഞ്ചാം പ്രതി ചാക്കോയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. കെവിന്‍ വധക്കേസില്‍ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ പരാമർശം. ഏറ്റുമാനൂർ കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്.

നീനുവിന് മാനസിക രോഗമാണെന്നും ഇപ്പേള്‍ താമസിക്കുന്ന കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാൻ കോടതി അനുവദിച്ചതിനെത്തുടര്‍ന്ന് ചാക്കോയുമൊത്ത് പൊലീസ് തെൻമലയിലെ വീട്ടിലെത്തിയെങ്കിലും ഒരു രേഖയും കണ്ടെത്താനായില്ല.