കൊല്ലത്ത് റിമാന്‍റ് പ്രതി മരിച്ചു; കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് ബന്ധുക്കള്‍
കൊല്ലം: റിമാന്റ് പ്രതി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി മനുവാണ് മരിച്ചത്. മരണം തിരുവനന്തപുരം മെഡി കോളേജിൽ ചികിത്സയിലിരിക്കെ. അനധികൃതമായി വിദേശമദ്യം വിറ്റ കേസിലെ പ്രതിയാണ് മനു. മനുവിന് കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റതായി ബന്ധുക്കൾ ആരോപിച്ചു. മനുവിനെ മർദ്ദിച്ചിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.
അടുത്തിടെ വരാപ്പുഴയില് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില് അന്വേഷണം നടന്നു വരികയാണ്. എന്നാല് മനുവിന്റെ മരണം മര്ദ്ദനത്തെ തുടര്ന്നാണോ എന്ന കാര്യത്തില് വ്യക്തത വന്നിട്ടില്ല.
