പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം പോലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. ബൈക്ക് മോഷണ കേസിലെ പ്രതികളായ രണ്ട് പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി സ്വദേശി ഷിജു രാജന്‍ എന്നിവരാണ് രക്ഷപെട്ടത്. ആഡംഭര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കുകയാണ് ഇവരുടെ പതിവ്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.