പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത് ന​​ഗ്ന ഫോട്ടോകളും വീഡിയോയും കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പ്രതിപ്പട്ടികയിൽ 24 പേർ

തമിഴ്നാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി‌യെ പതിനേഴ് പേർ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതികൾ വീഡിയോ എടുത്തിരുന്നതായി പൊലീസ്. പതിനൊന്ന് വയസ്സുള്ള, കേൾവി തകരാറുള്ള പെൺകുട്ടിയെ ഏഴ് മാസമായി പ്രതികൾ‌ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ ഓരോരുത്തരും ബലാത്സം​ഗം ചെയ്ത വീഡിയോയും ന​ഗ്ന ഫോട്ടോകളും കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ ജോലിക്കാരാണ് അതേ കോമ്പൗണ്ടിനുള്ളിൽ വച്ച് പല സമയങ്ങളിൽ പീഡനം നടത്തിയത്. 

സെക്യൂരിറ്റി ​ഗാർഡ്, പ്ലംബർ, ലിഫ്റ്റ് ഓപ്പറേറ്റർ എന്നിവർ അറസ്റ്റിലായ പതിനേഴ് പേരിൽ ഉൾപ്പെടുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിനാല് പേർക്കെതിരെയാണ് പൊലീസ് ബലാത്സം​ഗ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇവരിൽ ഏഴുപേരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അറുപത്താറ് വയസ്സുള്ള ലിഫ്റ്റ് ഓപ്പറേറ്ററാണ് പെൺകുട്ടിയ ആദ്യം ഉപദ്രവിച്ചത്. പൊലീസ് ആദ്യം അറസ്റ്റ് ചെയ്തതും ഇയാളെയായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഭിഭാഷകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.