മുഖ്യപ്രതി ഷാനൂ ചാക്കോയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും
കോട്ടയം: കെവിൻ വധക്കേസിൽ മുഖ്യപ്രതി ഷാനുവിന്‍റെ അച്ഛൻ ചാക്കോ ഇന്ന് ജാമ്യാപേക്ഷ നൽകും. ഹൃദ്രോഗിയാണെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യാപേക്ഷ നൽകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. നീനുവിനെ കെവിന്‍റെ വീട്ടിൽ നിന്നും മാറ്റണമെന്ന ചാക്കോയുടെ അപേക്ഷയും ഇന്ന് പരിഗണിച്ചേക്കും. മുഖ്യ പ്രതി ഷാനു ചാക്കോയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും.
