തലസ്ഥാനത്ത് വിലസിയ ബ്ലു ബ്ലാക് മെയിലിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരിയാണ് പിടിലായ അഞ്ജലി. കൈയില്‍ പണമുള്ളവരെയും യുവാക്കളെയും ഫോണിലൂടെ പരിചയപ്പെടുകയാണ് അഞ്ജലി ആദ്യം ചെയ്യുന്നത്. വാടകക്ക് എടുക്കുന്ന വീട്ടിലേക്ക് ഇവരെ തന്ത്രപരമായി എത്തിച്ച് നഗ്നരാക്കി ചിത്രങ്ങളെടുക്കും.
ഈ ചിത്രങ്ങള്‍ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണിവര്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. അഞ്ജലിയുടെ സഹായിയായിരുന്ന രണ്ട് പുരുഷന്മാരെയും രണ്ട് സ്‌ത്രീകളെും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് മുഖ്യസൂത്രധാരിയായ അ‍ഞ്ജലിയെ കുറിച്ച് മൊഴി നല്‍കിയത്.

എട്ട് പേരില്‍ നിന്നായി ബ്ലാക് മെയിലിങ്ങിലൂടെ പണം തട്ടിയതായി ചോദ്യം ചെയ്യലില്‍ അഞ്ജലി സമ്മതിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് പെണ്‍വാണിഭ സംഘത്തെ അഞ്ജലി പരിചയപ്പെടുന്നത്. കൂടുതല്‍ പണം കിട്ടാന്‍ ബ്ലാക് മെയിലിങ് ആണ് നല്ലെതെന്ന് മനസ്സിലാക്കിയതോടയാണ് സംഘം ഉന്നതരെ കുടുക്കാന്‍ തുടങ്ങിയത്.