2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ നാട് വിട്ട് തമിഴ്നാട് ചെങ്കോട്ട യിലെ ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു
മാന്നാർ: രണ്ടാം ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലീസ് പിടികൂടി. മാന്നാർ കുരട്ടിക്കാട് പുത്തൻ കണ്ടത്തിൽ വീട്ടിൽ കുഞ്ഞു കുഞ്ഞിന്‍റെ മകൻ സണ്ണി( ഗീവർഗീസ്-45) ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്. 2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ നാട് വിട്ട് തമിഴ്നാട് ചെങ്കോട്ട യിലെ ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.
അവിടെ താറാവുകൾക്ക് തീറ്റ കൊടുക്കുന്ന ജോലിയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴ പൊലീസ് ചീഫിന്‍റെ നിർദേശപ്രകാരം മാന്നാർ സി.ഐ. ജോസ് മാത്യു , എസ് ഐ ജോർജ്, പ്രൊബേഷൻ എസ് ഐ. പ്രദീപ്, സിവിൽ പൊലീസ് ഓഫീസർ റിയാസ്, ശ്യാം എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടി കുടിയത്.