കഞ്ചിക്കോട് കോച്ച് ഫാക്ടറി വി.എസ് അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രിയെ കാണും
പാലക്കാട്:കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ആവശ്യം ഉന്നയിക്കാൻ നാളെ റെയിൽവെ മന്ത്രിയെ കാണുമെന്ന് വിഎസ് അച്യുതാനന്ദൻ. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിക്ക് നിലവില് സാധ്യതയില്ലെന്ന് മന്ത്രി പീയുഷ് ഗോയല് എം.ബി രാജേഷ് എംപിക്ക് അയച്ച കത്തില് സൂചിപ്പിച്ചിരുന്നു. ഇപ്പോഴുള്ള കോച്ച് ഫാക്ടറികളിലെ ഉല്പ്പാദനം വര്ദ്ധിപ്പിച്ച് റെയില്വേക്ക് ആവശ്യമായ കോച്ചുകള് ലഭ്യമാക്കാന് കഴിയുമെന്നാണ് കത്തില് ചൂണ്ടിക്കാട്ടിയത്.
എന്നാല് പദ്ധതി ഉപേക്ഷിക്കുന്നു എന്ന വ്യഖ്യാനങ്ങള്ക്ക് ഇത് ഇടയാക്കിയതോടെ പദ്ധതി നിലവില് ഉപേക്ഷിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും റെയില്വേ മന്ത്രി പിയൂഷ് ഗോയല് വ്യക്തമാക്കിയിരുന്നു.
