പെണ്‍കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചെറുത്തപ്പോള്‍ മുഖത്ത് ആസിഡൊഴിച്ചു
ബീഹാര്: ബലാത്സംഗ ശ്രമം ചെറുത്ത പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കുനേരെ ആസിഡ് ആക്രമണം. ബീഹാറില് കിഴക്കന് ചമ്പാരന് ജില്ലയില് വെള്ളിയാഴ്ച രാത്രിയിലാണ് പെണ്കുട്ടി ആക്രമിക്കപ്പെട്ടത്. മുത്തശിക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്കുട്ടിയെ അകന്ന ബന്ധുവാണ് പീഡിപ്പിക്കാന് ശ്രമിച്ചത്.
പെണ്കുട്ടി ബഹളം വച്ചതോടെ പ്രതി ആസിഡ് മുഖത്തേക്ക് ഒഴിച്ച് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ പെണ്കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര് അറിയിച്ചു. ആസിഡ് വീണ് പെണ്കുട്ടിയുടെ സഹോദരിക്കും മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവശേഷം ഒളിവില്പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കി.
