ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലാവണ്യ എന്ന കോണ്‍സ്റ്റബിളിനു നേരെയാണ് ആക്രമണം നടന്നത്. ചെന്നൈയിലെ ഒരു വനിതാ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ലാവണ്യ. ആക്രമണത്തില്‍ ലാവണ്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വലതു കൈയിലും മുഖത്തുമാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.