അഭിമുഖം വൈറലായതോടെ നിലപാട് മാറ്റി നികേഷ സാമൂഹ്യമാധ്യമത്തില്‍ കുറിപ്പെഴുതി
നികേഷ പട്ടേലാണ് ഇപ്പോള് തമിഴില് താരം. നികേഷയോട് ഒരു അഭിമുഖത്തില് പ്രഭുദേവയോടൊപ്പം അഭിനയിക്കാന് താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഏവരെയും ഞെട്ടിച്ച മറുപടിയാണ് നടി നല്കിയത്. അഭിനയമല്ല. പ്രഭുദേവയെ വിവാഹം കഴുക്കണമെന്നാണ് നടി മറുപടി പറഞ്ഞത്.
നിങ്ങളുടെ ചോദ്യം പ്രഭുദേവയോടൊത്ത് അഭിനയിക്കുന്നതിനെ കുറിച്ചാണ് പക്ഷേ എനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കാനാണ് ആഗ്രഹം എന്ന് തുറന്ന് പറയാന് നികേഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തങ്ങളിരുവരും അടുത്ത സുഹൃത്തുക്കളാണ്. കുടുംബങ്ങള് തമ്മിലും നല്ല ബന്ധമാണെന്നും നികേഷ അഭിമുഖത്തില് പറഞ്ഞു.
എന്നാല് അഭിമുഖം വൈറലായതോടെ നിലപാട് മാറ്റി നികേഷ സാമൂഹ്യമാധ്യമത്തില് കുറിപ്പെഴുതി. വാര്ത്ത പച്ചക്കള്ളമാണെന്നും ഇത് വെറും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും ജോലിയും കുടുംബവുമായി താന് തിരക്കിലാണെന്നും നികേഷ സാമൂഹ്യ മാധ്യമത്തില് എഴുതി.
എന്നാല് കുറച്ച് കാലം മുമ്പ് പ്രഭുദേവയുടെ പിറന്നാളിന് എന്റെ ലോകം എന്നായിരുന്നു നികേഷ പ്രഭുദേവയെ വിശേഷിപ്പിച്ചത്. തെലുംഗിലും കന്നഡത്തിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില് നികേഷ വേഷമിട്ടിട്ടുണ്ട്. നേരത്തെ മലയാള താരം നയന്താരയും പ്രഭുദേവയും വിവാഹിതരാകുന്നു എന്ന വാര്ത്തകള് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.
