വീഡിയോ: പീഡനാരോപണം ഉന്നയിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 5:17 PM IST
action against  Delhi Cops Son for Thrashes Woman
Highlights

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനെതിരെ കേസെടുത്തു. ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ രോഹിത് സിങ് തോമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. 

ദില്ലി: പീഡനാരോപണം ഉന്നയിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനെതിരെ കേസെടുത്തു. ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ രോഹിത് സിങ് തോമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രോഹിത് യുവതിയെ അതിക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. 

ദില്ലി ഉത്തംനഗറിറലുള്ള ഒരു സ്വകാര്യ ഓഫീസിനകത്തുവെച്ചാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. രോഹിത്ത് യുവതിയുടെ മുടിയില്‍ കുത്തിപിടിക്കുന്നതും വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സെപ്തംബര്‍ രണ്ടിനാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്. 

യുവാവിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌ സിങ് നിര്‍ദ്ദേശിച്ചിതിനുപിന്നാലെയാണ് ദില്ലി പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 21-കാരനായ രോഹിത് അടുത്തിടെയാണ് ദില്ലിയിലെ ബി.പി.ഒ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഇയാളുടെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രോഹിനെതിരെ പീഡനാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് യുവതിയെ മര്‍ദ്ദിച്ചതെന്നാണ് സൂചന. 

loader