കെവിന്‍ കേസില്‍ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത.

കോട്ടയം: കെവിന്‍ കേസില്‍ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ പിരിച്ചുവിടലും തരംതാഴ്ത്തലും അടക്കം പരിഗണിക്കുന്നുണ്ട്. പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നാളെ തന്നെ പൊലീസുക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന. 

കെവിൻ വധക്കേസിൽ ജാമ്യം ലഭിച്ച എഎസ്ഐ ബിജു ഉള്‍പ്പടെ പലരുടെയും ജോലി പോകുമെന്നും സൂചന ഉണ്ട്. അതേസമയം, കെവിന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.