നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കൈമാറാനാകില്ല എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് മറുപടി നൽകാനാണ് ദിലീപ് സമയം ആവശ്യപ്പെട്ടത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ദൃശ്യങ്ങൾ കൈമാറാനാകില്ലെന്നും ദിലീപ് ഇത് യുവതിയെ അപമാനിക്കാൻ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിന് മറുപടി നൽകാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്.

നാളെ പരിഗണിക്കാൻ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുൾ റോത്തഗിയ്ക്കും നാളെ ഹാജരാകൻ അസൗകര്യമുണ്ടെന്നു അപേക്ഷയിൽ പറയുന്നു. ദിലീപിന്‍റെ അപേക്ഷ നാളെ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.