Asianet News MalayalamAsianet News Malayalam

ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു

നേരത്തെ, നടി മൗഷിമ ചാറ്റര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് സിനിമക്കാരെ രംഗത്തിറക്കി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കെെലാഷ് വിജയവര്‍ഗിയ നേരത്തെ ആരോപണമുന്നയിച്ചിരുന്നു

Actor Isha Koppikar Joins BJP
Author
Mumbai, First Published Jan 27, 2019, 10:01 PM IST

മുംബെെ: ബോളിവുഡ് താരം ഇഷാ കോപികര്‍ ബിജെപി ചേര്‍ന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗ‍ഡ്കരി പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഇഷ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്‍റിന്‍റെ സ്ഥാനം പാര്‍ട്ടി ഇഷാ കോപികര്‍ക്ക് നല്‍കി.

പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന സിനിമയിലൂടെയാണ് ഇഷാ ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന് കന്നഡ, തമിഴ്, തെലുങ്ക് മാറാത്തി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നേരത്തെ, നടി മൗഷിമ ചാറ്റര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് സിനിമക്കാരെ രംഗത്തിറക്കി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കെെലാഷ് വിജയവര്‍ഗിയ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇത് സജീവ ചര്‍ച്ചയിലുള്ളപ്പോള്‍ തന്നെയാണ് ഇഷാ കോപികറുടെ ബിജെപി പ്രവേശനം. ശക്തരായ നേതാക്കളില്ലാത്തതിനാല്‍ സുന്ദരികളെ ഇറക്കി വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നായിരുന്നു വിജയവര്‍ഗിയയുടെ പരാമര്‍ശം.

Follow Us:
Download App:
  • android
  • ios