എറണാകുളം: സിനിമാ നടന്‍ ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റോടിന് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വിജിജന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്സ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനെ തുടര്‍ന്നാണ് കേസ്സിലെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് സെപ്തംബര്‍ 16ന് ഹാജരാക്കുവാനാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി.കമാല്‍ പാഷയുടെ ഉത്തരവ്.