കുതിരപ്പുറത്ത് തോക്കും വാളുമായി 'ഐഎസ് ഭീകരര്‍' ഷോപ്പിങ് മാളില്‍, പേടിച്ചരണ്ട് ജനങ്ങള്‍
കുതിരപ്പുറത്ത് തോക്കും വാളും മാരകായുധങ്ങളുമായി ഒരു കൂട്ടം ഐഎസ് ഭീകരര് തിരക്കുപിടിച്ച ഷോപ്പിങ് മാളിലെത്തുന്നു. തുടര്ന്ന് അവിടെയുള്ള ജനങ്ങള് പരിഭ്രാന്തരായി പരക്കം പായുന്നു. ഒരു യഥാര്ത്ഥ സംഭവത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇറാനിലെ കൗറിഷ് ഷോപ്പിങ് മാളില് ഒരുകൂട്ടം കലാകാരന്മാരെത്തിയത്.
ദമാസ്കസ് ടൈം സ്കെയേര്ഡ് എന്ന ഇറാനിയന് ചിത്രത്തിലെ കഥാപാത്രങ്ങളാണ് മേക്കപ്പഴിക്കാതെ ഷോപ്പിങ് മാളിലെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോകുന്ന അച്ഛന്റെയും മകന്റെയും കഥപറയുന്ന ചിത്രമാണിത്. പ്രോമോഷന്റെ ഭാഗമായിരുന്ന പ്രകടനം. തോക്കു വാളുമൊക്കെയായി നടന്മാരെത്തിയപ്പോള് ഷോപ്പിങ് മാളിലെ ചിലര് തിരിച്ചറിഞ്ഞെങ്കിലും പലരും പരിഭ്രാന്തരായി ഓടി. 'അല്ലാഹു അക്ബര്' എന്ന് ഉറക്കെ ഉച്ചരിച്ചായിരുന്നു ഇവരെത്തിയത്.
എന്നാല് മാളിലുള്ളവര് ശക്തമായ വിമര്ശനവുമായി എത്തി കുട്ടികള്ക്കും സ്ത്രീകള്ക്കും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില് എന്തു ചെയ്യുമെന്നായിരുന്നു അവരുടെ ചോദ്യം. സോഷ്യല് മീഡിയയിലും പ്രതിഷേധം ശക്തമായി. ഏറ്റവും മോശമായ സിനിമാ പ്രചരണം എന്ന് ചിലര് ട്വിറ്ററില് കുറിച്ചു. അവസാനം ചിത്രത്തിന്റെ സംവിധായകന് ക്ഷമാപണം നടത്തുന്നതുവരെ കാര്യങ്ങള് എത്തിച്ചു.
സംഭവത്തിന്റെ ദൃശ്യം..
