അതേ സമയം താന്‍ മീ ടുവിനെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും എന്നാല്‍ ചിലര്‍ വെറും പ്രശസ്തിക്ക് വേണ്ടിയാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തനിക്കെതിരെയും അത്തരത്തിലുള്ള ആരോപണം വന്നതില്‍ ഖേദിക്കുന്നുവെന്നും സുഭാഷ്‌ ഗായിക്ക് ട്വീറ്റ്‌ ചെയ്‌തു. 

മുംബൈ: ബോളിവുഡിലെ പ്രസ്‌ത സിനിമാ നിർമ്മാതാവ് സുഭാഷ്‌ ഗായിക്കെതിരെ ലൈംഗീക ആരോപണവുമായ നടി രംഗത്ത്‌. നടിയും മോഡലുമായ കേറ്റ് ശര്‍മ്മയാണ്‌ ലൈം​ഗീകാരോപണം ഉന്നയിച്ചിരിക്കുന്നത്‌. ശനിയാഴ്‌ച മുംബൈയിലെ വെഴ്‌സേവ പൊലീസ്‌ സ്റ്റേഷനിൽ കേറ്റ്‌ ഇത്‌ സംബന്ധിച്ച പരാതി നല്‍കി. തന്നോട്‌ വീട്ടില്‍ വരാന്‍ പറയുകയും നിര്‍ബന്ധപൂര്‍വ്വം കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്‌ത്തതായി പരാതിയിൽ പറയുന്നു.

ആഗസ്റ്റ്‌ ആറിനാണ്‌ പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്‌. അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരിൽ എന്നെ വീട്ടിലേക്ക്‌ വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച്‌ തന്നോട്‌ ഗായിക്കിന്‌ മസാജ്‌ ചെയ്‌ത്‌ കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോൾ ഞാന്‍ ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്‍കി ഞാന്‍ അതിന്‌ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട്‌ മൂന്ന് മിനിട്ട് വരെ അദ്ദേഹത്തിന്‌ മസാജ്‌ ചെയ്‌ത്‌ കൊടുത്ത ശേഷം വാഷ്‌ റൂമില്‍ കൈകഴുകാനായി പോയി എന്നാല്‍ ഗായിക്ക്‌ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ്‌ എന്നെ പിന്തുടര്‍ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്‌തു-; കേറ്റ് പരാതിയില്‍ പറയുന്നു. തുടര്‍ന്ന്‌ അസ്വസ്ഥയായ ഞാന്‍ വീട്ടിൽ പോകണമെന്ന് പറയുകയും എന്നാല്‍ അന്നേ ദിവസം അയാളോടൊപ്പം തങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു; കേറ്റ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം താന്‍ മീ ടുവിനെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും എന്നാല്‍ ചിലര്‍ വെറും പ്രശസ്തിക്ക് വേണ്ടിയാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തനിക്കെതിരെയും അത്തരത്തിലുള്ള ആരോപണം വന്നതില്‍ ഖേദിക്കുന്നുവെന്നും സുഭാഷ്‌ ഗായിക്ക് ട്വീറ്റ്‌ ചെയ്‌തു. എന്തു തന്നെയായാലും അക്കാര്യം എന്റെ അഭിഭാഷകന്‍ കൈകാര്യം ചെയ്യും സുഭാഷ്‌ ട്വിറ്ററിൽ കുറിച്ചു. 

ബോളിവുഡ്‌ സിനിമാ മേഖലയിലെ എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കതുകയും ചെയ്യുന്ന വ്യക്തിയാണ്‌ സുഭാഷ്‌ ഗായിക്ക് . കഴിഞ്ഞ ആഴ്‌ച അദ്ദേഹത്തിനെതിരെ മുൻ പരിജയമനില്ലാത്ത ഒരു യുവതി പീഡിപ്പിച്ചുവെന്നാരോപിച്ച്‌ സോഷ്യന്‍ മീഡിയയില്‍ പോസ്‌റ്റിട്ടിരുന്നു. മദ്യപിച്ച ശേഷം ​ഗായിക്ക് മോശമായി പെരുമാറുകയും പീഡനത്തിന്‌ ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.