നടിയെ ആക്രമിച്ച കേസ് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. പ്രത്യേക കോടതി വേണമെന്ന ആവശ്യവും അനുവദിച്ചില്ല. അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യപ്രതി സുനില്‍ കുമാറിന്‍റെ അഭിഭാഷകന് കോടതി അനുമതി നല്‍കുകയും ചെയ്തു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ജൂലൈ 4ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ദിലീപിന്‍റെ വിമർശിച്ച് കൊണ്ട് സർക്കാർ നിലപാടെടുത്തിരുന്നു.
