വനിതാ ജഡ്‌ജിയും പ്രത്യേക കോടതിയും വേണം എന്നാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹർജി നൽകി.
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണം എന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില് ഹർജി നൽകി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിയായ ദിലീപിന് നിയമപരമായി അവകാശം ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനും ഇരയെ ബുദ്ധിമുട്ടിക്കാനുമാണ് ദിലീപ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി.
