കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണത്തില്‍ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ വക്കീലിന്‍റെ അറസ്റ്റ് തടയാന്‍ പറ്റില്ലെന്ന് ഹൈക്കോടതി. തെളിവുകള്‍ നശിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രത്യേക അനേഷ്വണ സംഘം വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് കോടതിയുടെ പരാമര്‍ശം.
ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. എന്നാല്‍ കേസില്‍ തന്നെ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നായിരുന്നു പ്രതീഷിന്റെ വാദം. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷിനു സുനി കൈമാറിയെന്നാണ് പോലീസ് പറയുന്നത്.
സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ ഒരു തവണ പോലീസ് ചോദ്യംചെയ്ത്‌വിട്ടയക്കുകയും ചെയ്തിരുന്നു.
