കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിന്റെയും മറ്റ് ആറ് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഈ മാസം 24 വരെ നീട്ടി. ക്വട്ടേഷനു പിന്നില്‍ മാഡമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാഡം വീട്ടിലുണ്ടെന്നും മുന്പ് പറഞ്ഞതില്‍ നിന്ന് മാറ്റമില്ലെന്നുമായിരുന്നു സുനിലിന്റെ മറുപടി.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു സുനില്‍ കുമാറിന്റെ മറുപടി. മാഡം പ്രതിയാണോ എന്ന് ചോദിച്ചപ്പോള്‍ മാഡം വീട്ടില്ലുണ്ടെന്ന് സുനില്‍ പ്രതികരിച്ചു. ഏഴ് മാസമായി റിമാന്‍ഡില്‍ കഴിയുന്ന സുനില്‍കുമാറിനെ വിയ്യൂര്‍ ജയിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.കേസില്‍ ജാമ്യം കിട്ടാനുള്ള സാധ്യതകള്‍ സുനില്‍കുമാര്‍ തേടുന്നുണ്ടെന്നാണ് സൂചന.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുനില്‍ കുമാറിന്റെയും മറ്റ് ആറ് പ്രതികളുടെയും റിമാന്‍ഡ് കലാവധി ഈ മാസം 24 വരെയാണ് നീട്ടിയത്.
