കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സുനില്‍കുമാറിന്‍റെ റിമാൻഡ് കാലാവധി 15 വരെ നീട്ടി. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനായി സുനില്‍കുമാറുള്‍പ്പടെയുള്ള പ്രതികളെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. നടന്‍ ദിലീപുള്‍പ്പെട്ട ഗൂഢാലോചന കേസിലെ രണ്ടാം ഘട്ട കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. കേസിലെ എട്ടാം പ്രതിയായ ദിലീപ് നേരത്തെ കുറ്റപത്രം കൈപ്പറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
