കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാമ്പത്തികാന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നതായി സൂചന. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയാണ് ചില രാഷ്ട്രീയ യുവനേതാക്കളുള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംശയമുന്നയിച്ചത്. അന്വേഷണം പുരോഗമിച്ചാല്‍ ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക് വരെ അത് നീളുമെന്നും സൂചനയുണ്ട്.
ഒരു യുവനേതാവ് സിനിമാ മേഖലയിലുള്ള പലര്‍ക്കും മലയോര മേഖലകളില്‍ പലയിടത്തും സ്ഥലം വാങ്ങി നല്‍കിയിട്ടുണ്ടെന്ന് പറയുന്നു. ഇതില്‍ കൂടുതലും വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നതല്ല. പോലീസിന്റെ ഭാഗത്തു നിന്ന് മൊഴികള്‍ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണം തുടരാനാവൂ.
അതേസമയം, നടിയുടെ ആക്രമവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിയമതടസ്സങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അനധികൃതമായി നടന്ന പല സാമ്പത്തികമായി ഇടപാടുകളെക്കുറിച്ചും ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. നടിയുടെ കേസ് പൂര്‍ത്തിയായാലും സാമ്പത്തിക ഇടപാടുമായി സംബന്ധിച്ച അന്വേഷണം തുടരുമെന്നാണ് സൂചന.
