ചലച്ചിത്ര താരം ജയശ്രീ ശിവദാസിന്  വാഹനാപകടത്തില്‍ പരിക്ക്. 

മൂന്നാര്‍: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാറിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് ജയശ്രീ ശിവദാസ്.1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും വേഷമിട്ടിട്ടുണ്ട്.