കൊച്ചി: കൊച്ചിയില്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അബിന്‍ കുര്യാക്കോസ്, ബിബിന്‍ പോള്‍ എന്നിവരുടെ ഹര്‍ജിയാണ് നിരസിച്ചത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സുനില്‍ കുമാറാണ് ഈ കേസിലും ഒന്നാം പ്രതി. 

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. 2011 ല്‍ കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ മുതിര്‍ന്ന നടിയെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം ടെമ്പോ ട്രാവലറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്.