കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ രണ്ട് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. നടിയെ ആക്രമിക്കാന്‍ ദിലീപും സുനില്‍കുമാറും ഗൂഡാലോചന നടത്തിയ വിവിധയിടങ്ങളിലെ തെളിവെടുപ്പ് ഇന്നലെ തന്നെ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു.
തെളിവെടുപ്പിനെത്തിച്ച സ്ഥലങ്ങളിലൊക്കെ വലിയ ജനരോഷമാണ് ദിലീപിന് നേരിടേണ്ടി വന്നത്.കസ്റ്റഡികാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് രാവിലെ 11 മണിക്ക് മുന്‍പ് ദിലീപിനെ കോടതിയില്‍ ഹാജരാക്കും. തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന വാദത്തില്‍ പ്രതിഭാഗം ഉറച്ച് നില്‍ക്കും. അതേസമയം സുനില്‍കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.നടിയുടെ ദൃശ്യങ്ങളടങ്ങിയെ ഫോണ്‍ അഭിഭാഷകനെ ഏല്‍പിച്ചെന്നായിരുന്നു സുനില്‍കുമാറിന്റെ ആദ്യമൊഴി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. കുറ്റം മറച്ച് വയ്ക്കാന്‍ അപ്പുണ്ണി സാഹായിച്ചെന്നാണ് ആരോപണം.
