കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു. അങ്കമാലി കോടതിയാണ് വിധി മാറ്റിവച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി കസ്റ്റഡി കാലവധി കഴിഞ്ഞിട്ടെന്ന് കോടതി വ്യക്തമാക്കി. ദിലീപിനെ രണ്ട് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 

തുറന്ന കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ദിലീപിനെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ രാം കുമാര്‍ കോടതിയല്‍ വാദിച്ചു. പോലീസിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാന രഹിതമാണ്. ദിലീപിനെതിരെയുള്ള 19 തെളിവുകളെയും തള്ളണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ചെയ്തത് ദിലീപിന്റെ സഹായികളാണ്. പക്ഷെ പോലീസ് അറസ്റ്റ് ചെയ്തത് ദിലീപിനെയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് വനിതകള്‍ തമ്മിലുള്ള വിദ്വേഷത്തിന് ദിലീപിനെ പ്രതിയാക്കി. ഗൂഡാലോചന നടന്നതിന് തെളിവില്ലെന്നും 
അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.