കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാര്‍ ജയില്‍ നിന്ന് ഫോണ്‍വിളിച്ചതുമായി ബന്ധപ്പെട്ട് സുനിലിന്റെ സഹതടവുകാരനായ ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അപേക്ഷ നല്‍കി. അതേ സമയം നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും സുനില്‍ കുമാര്‍ തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും ജിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുനിലിന്റെ സഹതടവുകാരായ ജിഷ്ണുവിനെയും വിപിന്‍ ലാലിനെയും കസ്റ്റഡിയിലെടുക്കാനാണ് പോലീസ് അപേക്ഷ സമര്‍പ്പിച്ചത്. ഇരുവരെയും കാക്കനാട് കോടതിയിലെത്തിച്ചു. സഹതടവുകാരെയും സുനിലിനെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യും. സുനില്‍കുമാര്‍ ചോദ്യം ചെയ്യലിോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഗൂഡാലോചന വ്യക്തമാക്കുന്നതിനായി സഹതടവുകാരെ ഒരുമിച്ചിരുത്തി പോലീസിന്റെ ചോദ്യം ചെയ്യല്‍.
