കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാവ്യയെ ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ദിലീപിന്‍റെ സഹോദരന്‍ അനൂപാണ് അവിടെ താമസിക്കുന്നത്.
എഡിജിപി സന്ധ്യയുടെ നേകതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിച്ചെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാന്തതിലാണ് ചോദ്യം ചെയ്യല്‍,
മൊഴിയെടുത്തതിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബില്‍ യോഗം ചേരുകയാണ്. കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.
ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
