കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കെത്തിയെന്ന് പോലീസ്. കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴി പോലീസ് എടുത്തതായി സൂചന. കഴിഞ്ഞ ദിവസം പോലീസ് കാവ്യയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.

കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ നടന്‍ ദിലീപിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. അതേ സമയം നടിയെ ആക്രമിച്ചതിലെ ഗൂഡാലോചന സംബന്ധിച്ച് പോലീസ്‌കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടക്കുകയാണെന്നാണ് വിവരം. 

ദിലീപിന്റെ അടുത്ത സുഹൃത്തായ നടനും കാവ്യയുടെ അമ്മ, നടന്‍ മുകേഷ് എന്നിവരെ ചോദ്യം ചെയ്യും. നേരത്തെ ചോദ്യം ചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സുഹത്ത് നാദിര്‍ഷ എന്നിവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.