കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെതിരെയും പോലീസ് അന്വേഷണം. കേസിലെ പ്രതിയായ വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാനും അന്വേഷണം വഴിതിരിച്ചുവിടാന്‍ അനൂപും സഹായിച്ചോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അനൂപിനെയും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

നടി അക്രമിക്കപ്പെട്ട ദിവസം രാത്രി അനൂപും മറ്റൊരാളും കാറില്‍ ദിലീപിന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് പ്രദേശവാസികളിലൊരാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് അനൂപ് ദിലീപിന്റെ അടുത്തെത്തിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഒതുക്കാനും കേസില്‍ നിന്ന് ദിലീപിനെ രക്ഷിക്കാനും അനൂപ് ശ്രമിച്ചെന്നാണ് പോലീസ് സംശയിക്കുന്ത്. ദിലീപിന്റെ നിര്‍മ്മാണകമ്പനികളടക്കമുള്ള ബിസിനസ് നിയന്ത്രിക്കുന്നത് അനൂപ് ആണ്.