കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്നതിനെതിരെ ഹർജി നൽകിയതിനു പിന്നാലെയാണ് ദിലീപ് വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറ്റപത്രം ലഭിച്ചെങ്കിലും പ്രധാനപ്പെട്ട അനുബന്ധ സാക്ഷിമൊഴികൾ അടക്കമുളളവ കിട്ടിയിട്ടില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ പറയുന്നത്. ഒപ്പം നടിയെ ഭീഷണിപ്പെടുത്തി പകർത്തിയ മൊബൈൽ ദൃശ്യങ്ങളും വേണം. കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങുന്നതിനാൽ പ്രധാനപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കാൻ പ്രതിഭാഗത്തിന് അവകാശമുണ്ടെന്നാണ് വാദം. 

എന്നാൽ കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയാലുടൻ തന്നെ കുറ്റപത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നവശ്യപ്പെട്ട് ദിലീപ് നിയമപോരാട്ടം തുടങ്ങുമെന്നാണ് സൂചന. ഇതിനിടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുനിൽകുമാർ അടക്കമുളള ആറുപ്രതികൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി കുറ്റപത്രം കൈമാറി.