ചെന്നൈ: ഭർത്താവിനൊപ്പം ജീവിയ്ക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുൻ തെന്നിന്ത്യൻ നടി രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചു. വിവാഹിതയെന്ന നിലയിൽ ഭർത്താവിനൊപ്പം ജീവിക്കാനവകാശമുണ്ടെന്നും ഇത് ഉറപ്പാക്കണമെന്നുമാണ് രംഭയുടെ ആവശ്യം. രംഭയും ഭർത്താവ് ഇന്ദിരൻ പത്മനാഭനും കഴിഞ്ഞ കുറച്ചുകാലമായി പിരിഞ്ഞാണ് താമസം.
വിവാഹിതരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം ചൂണ്ടിക്കാട്ടിയാണ് നടി രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചിരിയ്ക്കുന്നത്. ഹിന്ദു വിവാഹനിയമത്തിലെ ഒൻപതാം വകുപ്പ് പ്രകാരം വിവാഹിതരായ സ്ത്രീക്ക് ഭർത്താവിനൊപ്പം കഴിയാൻ അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ നടപടി വേണമെന്നുമാണ് രംഭ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി രംഭയും ഭർത്താവ് ഇന്ദിരൻ പത്മനാഭനും അകന്നു കഴിയുകയാണ്.
2010 ൽ വിവാഹത്തിനുശേഷം അഭിനയജീവിതത്തിന് ഇടവേള നൽകിയ രംഭ അമേരിക്കയിലെ ടൊറന്‍റോയിലേക്ക് താമസം മാറിയിരുന്നു. രംഭയ്ക്കും ഇന്ദിരനും രണ്ട് മക്കളാണ്. ലാന്യയും സാഷയും. പിന്നീട് ഇരുവരും തമ്മിൽ അകന്നതിനെത്തുടർന്ന് രംഭ കുഞ്ഞുങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങി. ഇതിനു ശേഷമാണ് വിവാഹജീവിതം തുടരാനാഗ്രഹമുണ്ടെന്നും ഭർത്താവിനൊപ്പം ജീവിയ്ക്കണമെന്നും കാണിച്ച് രംഭ ചെന്നൈ കുടുംബകോടതിയെ സമീപിച്ചിരിയ്ക്കുന്നത്. കേസ് ഇനി കോടതി ഡിസംബർ 3 ന് പരിഗണിയ്ക്കും.
