കോഴിക്കോട്: ഏഴ് വയസ്സുകാരി അദിതി കൊലക്കേസിൽ പ്രോസിക്യൂഷനെതിരെ ആരോപണവുമായി അദിതിയുടെ ബന്ധുക്കൾ.കൊലപാതക കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷനു വീഴ്ച്ചപറ്റിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്..കേസിൽ അദിതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നന്പൂതിരിക്കും രണ്ടാനമ്മ റംല എന്ന ദേവികയ്ക്കും 3 വർഷം കഠിന തടവ് മാത്രമാണ് ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അദിതിയുടെ അമ്മാവൻ ശ്രീജിത്ത് നന്പൂതിരിയാണ് പ്രോസിക്യൂഷനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ അദിതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംല എന്ന ദേവികയ്ക്കും 3 വർഷം തടവ് ശിക്ഷ മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്. കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് ശ്രീജിത്ത് നമ്പൂതിരി ആരോപിക്കുന്നത്. സർക്കാർ ഇടപെട്ട് മേൽകോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

ഞരമ്പിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ് പോർട്ടം റിപ്പോർട്ട്. എന്നാൽ ഇത് അച്ഛൻ സുബ്രഹ്മണ്യൻ നന്പൂതിരിയുടെയും രണ്ടാനമ്മ ദേവികയുടെയും മർദ്ദനത്തിൽ ഉണ്ടായതാണെന്ന് പോസിക്യൂഷന് തെളിയിക്കാനായില്ല. ബിലാത്തിക്കുളം ബിഇഎം യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിദി എസ് നന്പൂതിരിയുടെ മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.