ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

മലപ്പുറം: ആദിവാസി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍. മലപ്പുറം ഊര്‍ങ്ങാട്ടിരി കരിമ്പ കോളനിയില്‍ 23 വയസുകാരനായ സുരേഷ് ആണ് മരിച്ചത്.

കൂലിപ്പണിക്ക് പോയ സുരേഷിനെ ഗുരുതരമായ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജില്ലാകളക്ടർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.