മുമ്പും ഇത്തരം പ്രശസ്ത വേഷങ്ങളിൽ ശിവപ്രസാദ് പാർലമെന്റിലെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യത്തിൻ മേലാണ് ശിവപ്രസാദിന്റെ ഈ പ്രതിഷേധ വേഷങ്ങൾ.
ആന്ധ്രാപ്രദേശ്: പാർലമെന്റ് ഹാളിലേക്ക് കയറി വന്ന ആളെക്കണ്ട് അംഗങ്ങൾ ആദ്യമൊന്നമ്പരന്നു. ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റല്റിന്റെ വേഷത്തിൽ പാർലമെന്റിലേക്ക് നാടകീയമായി കയറി വന്നത് തെലുഗുദേശം പാർട്ടി എംപിയും മുൻസിനിമാതാരവുമായ നാരമള്ളി ശിവപ്രസാദ് ആയിരുന്നു. മുമ്പും ഇത്തരം പ്രശസ്ത വേഷങ്ങളിൽ ശിവപ്രസാദ് പാർലമെന്റിലെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യത്തിൻ മേലാണ് ശിവപ്രസാദിന്റെ ഈ പ്രതിഷേധ വേഷങ്ങൾ.
മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ശ്രീരാമ വേഷത്തിലായിരുന്നു പ്രതിഷേധം. പ്രത്യക പദവി വിഷയത്തിൽ പ്രതിഷേധിത്ത് നാരദമുനിയായും സത്യസായി ബാബയായും ഇദ്ദേഹം ഇവിടെയെത്തിയിരുന്നു. ആന്ധ്രാ പ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാർട്ടിക്ക് പ്രത്യേക പദവി വേണമെന്നുള്ള ആവശ്യം വളരെ ശക്തമാണ്. എന്നാൽ ബിജെപി സർക്കാർ ഈ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് എൻഡിഎയ്ക്കുല്ല പിന്തുണ പിൻവലിച്ചിരുന്നു. അമിത് ഷായ്ക്ക് അയച്ച കത്തിൽ പിന്തുണ പിൻവലിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നു.
