വാഹ തട്ടിപ്പ് കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണിയെ തിരുവല്ല കോടതി വെറുതെവിട്ടു.
തിരുവല്ല: വിവാഹ തട്ടിപ്പ് കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണിയെ തിരുവല്ല കോടതി വെറുതെവിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ 2015ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
പുളിക്കീഴ് സ്വദേശിനിയെ വിവാഹ തട്ടിപ്പിന് ഇരയാക്കി എന്നാണ് കേസ്. ഇവരുടെ വീട്ടിൽ മോഷണ തൊണ്ടിമുതൽ ഒളിപ്പിച്ചതായും പൊലീസ് കുറ്റപത്രം നൽകിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കിരൺ രവിയും പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് സിബി ജെയിംസ് മൈലേട്ടുമാണ് ഹാജരായത്.
