ഒരു അപകടമായിരുന്നു റെയില്‍വെ കൊലപാതകമാക്കി മാറ്റിയത്. അപകടത്തില്‍പ്പെട്ട് മരിച്ചതിന് ഒരു കോടിയോളം നഷ്ടപരിഹാരം സൗമ്യക്ക് കിട്ടേണ്ടതായിരുന്നെന്നും അത് നല്‍കാതിരിക്കാനാണ് അപകടത്തെ കൊലപാതകമാക്കി റെയില്‍വെ മാറ്റിയതെന്നും ബി.എ ആളൂര്‍ പറഞ്ഞു.

സര്‍ക്കാറിന്റെ ഒരു വാദവും സുപ്രീം കോടതി പരിഗണിച്ചില്ല. കോടതിയെ സംബന്ധിച്ചിടത്തോളം എല്ലാ കേസുകള്‍ക്കും ആവശ്യമായ തെളിവുകളുണ്ടാവണം. തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സര്‍ക്കാര്‍ അഭിഭാഷകര്‍ സമര്‍പ്പിച്ച തെളിവുകള്‍ കൃത്രിമമാണെന്നും കെട്ടിച്ചമച്ചതാണെന്നും കോടതി കണ്ടെത്തി. ഏറ്റവും പ്രധാന തെളിവ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടായിരുന്നു. റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് മുറിവുകളെപ്പറ്റിയാണ് പ്രതിപാദിച്ചിരുന്നത്. എന്നാല്‍ ഇവയാണ് മരണകാരണമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഒന്നാമത്തെ മുറിവ് ട്രെയിനിന് ഉള്ളില്‍ വെച്ചുണ്ടായതാണെന്നും രണ്ടാമത്തെ മുറിവ് ട്രെയിനിന് പുറത്തുവെച്ചുണ്ടായതാണെന്നുമായികരുന്നു സര്‍ക്കാര്‍ വാദം. ഇത് തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് ആളൂര്‍ പറഞ്ഞു.