കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണത്തില്‍ ഗൂഡാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഭിഭാഷകന് ജാമ്യം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഡാലോചനക്ക് തെളിവല്ലെന്നാണ് പ്രതിഭാഗം വാദം.