സ്‌ത്രീകളെ കന്യാസ്‌ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്നാണ് ആവശ്യം
തിരുവനന്തപുരം: പുരോഹിതന്മാര്ക്ക് മുന്നില് സ്ത്രീകള് കുമ്പസാരിക്കുന്ന സമ്പ്രദായം മാറ്റണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില് സമരം. അഡ്വ. ഇന്ദുലേഖ ജോസഫും കുടുംബവുമാണ്, സ്ത്രീകളെ കന്യാസ്ത്രീകള് കുമ്പസാരിപ്പിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
സഭയുടെ പല നിലപാടുകള്ക്കുമെതിരെ പ്രൊഫ. ജോസഫ് വര്ഗ്ഗീസും മകള് ഇന്ദുലേഖയും പോരാട്ടം നടത്തിയിരുന്നു. കുമ്പസാരത്തിന്റെ മറവില് ഓര്ത്തഡോക്സ് സഭാ വൈദീകര് യുവതിയെ പീഡിപ്പിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് പുതിയ സമരം. ഇക്കാര്യത്തില് നിയമനിര്മ്മാണം നടത്തണമെന്നാണ് ഇന്ദുലേഖയുടെ ആവശ്യം. കുമ്പസാരത്തിന് മറവിലെ പീഡനത്തില് വത്തിക്കാന് പരാതി നല്കും. പ്രശ്നത്തില് സര്ക്കാരും വനിതാ കമ്മീഷനും ഇടപെടമെന്നും ഇന്ദുലേഖ ആവശ്യപ്പെടുന്നു.
