ജോസഫ് വാഴക്കന് ഭ്രാന്തുപിടിച്ചെന്ന് കെപിസിസി സെക്രട്ടറി
തിരുവനന്തപുരം:കെ.മുരളീധരന്‍റെ വർധിച്ചുവരുന്ന ജനപ്രീതിയിൽ ജോസഫ് വാഴക്കന് ഭ്രാന്തു പിടിച്ചതായി കെപിസിസി സെക്രട്ടറി അഡ്വ.പ്രവീണ്‍ കുമാര്‍. കെ.മുരളീധരനെ പരിഹസിച്ചു രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന വാഴക്കന്‍റെ ശ്രമം സ്വയം അപഹാസ്യനാക്കുമെന്നും എന്തര്‍ഹതയാണ് കെ.മുരളീധരനെ വിമര്‍ശിക്കാന്‍ വാഴക്കനുള്ളതെന്നും പ്രവീണ്‍ കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസഫ് വാഴക്കന് കെപിസിസി സെക്രട്ടറി മറുപടി നല്‍കിയത്.
ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരന്‍.സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ. തന്‍റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരന്‍റെ ബൂത്തുകളിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേരള രാഷ്ട്രീയത്തിൽ മുരളീധരന്‍റെയും വാഴക്കൻറെയും സ്ഥാനം താരതമ്യം ചെയ്യാൻ പോലും സാധിക്കില്ല. സ്നേഹമുള്ള അച്ഛനും മകനും തമ്മില്‍ ഇണങ്ങും,പിണങ്ങും. അതിന് അച്ഛന് മകനെയും മകന് അച്ഛനെയും അറിയണം. അതറിയാത്തവര്‍ക്ക് ഇതെല്ലാം അത്ഭുതമായി തോന്നിയേക്കാമെന്നും പ്രവീണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
