കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ക്കു കാരണം പെണ്ണു കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകനു കുടപിടിക്കാന്‍ ഹൈക്കോടതി അഭിഭാഷക സംഘടന ഇറങ്ങിപ്പുറപ്പെട്ടതാണെന്ന് പ്രമുഖ അഭിഭാഷക അഡ്വ. സംഗീത ലക്ഷ്മണ.
പ്രതിയെ ചൂട്ടുകത്തിച്ചു പിടിച്ച് വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനും മാധ്യമ ക്യാമറകളില്‍നിന്ന് ഒളിപ്പിച്ചു നിര്‍ത്തുന്നതിനു കഴിയാതെപോയ കഴിവുകേട് മറച്ചുപിടിക്കുന്നതിനുമാണു ഹൈക്കോടതി അഭിഭാഷക സംഘടന പരാക്രമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് അഡ്വ. സംഗീത ലക്ഷ്മണ ഫേസ്ബുക്കിലൂടെ ആരോപിച്ചു. കോടതി ബഹിഷ്കരണത്തെയും അഡ്വ. സംഗീത ലക്ഷ്മണ വിമര്‍ശിച്ചു.
അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;
