ദില്ലി: വംശീയാതിക്രമത്തില്‍ പ്രതിഷേധിച്ച് ആഫ്രിക്കന്‍ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ദില്ലി മെട്രോ ട്രെയിനിലാണ് സംഭവം. ദില്ലി മെട്രോയില്‍ യാത്ര ചെയ്യവെ, സഹയാത്രക്കാര്‍ അപമാനിച്ചുവെന്ന് ആരോപിച്ചാണ് രണ്ടു ആഫ്രിക്കന്‍ യുവതികളില്‍ ഒരാള്‍ വസ്‌ത്രം ഊരി പ്രതിഷേധിച്ചത്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി പ്രചരിക്കുകയാണ്. സഹയാത്രികരുമായി ഏറെനേരത്തെ വാഗ്‌വാദത്തിനൊടുവിലാണ് യുവതികളില്‍ ഒരാള്‍ പെട്ടെന്ന് വസ്‌ത്രം ഊരിയത്.