ഈ വര്‍ഷം ആദ്യം ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഭരണത്തലവന്മാര്‍ നടത്തിയ ചരിത്ര കൂടിക്കാഴ്ചയാണ് ഈസമാഗമവും സാധ്യമാക്കിയത്
യോംഗ്‍യാംഗ്: കാത്തിരിപ്പിന്‍റെ 68 വര്‍ഷങ്ങള്‍ക്ക് ഒരു അമ്മയും മകനും കണ്ടുമുട്ടിയാല്‍ എങ്ങനെയുണ്ടാകും..! ഈ വാക്കുകള്‍ക്ക് പോലും ഒരു മനുഷ്യനെ കണ്ണീരണിയിക്കാന്‍ കഴിയും. അപ്പോള്‍ യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചാലോ. ഉത്തര കൊറിയയിലെ ഒരു റിസോര്‍ട്ടാണ് അപൂര്‍വ ഒത്തൊരുമിക്കലിന് വേദിയായത്.
കൊറിയന്‍ യുദ്ധത്തില്‍ പിരിഞ്ഞതാണ് സാംഗ് ചോളും ലീയും സിയോമും. അമ്മ ഉത്തര കൊറിയയിലും മകന്‍ ദക്ഷിണ കൊറിയയിലുമായിപ്പോയി. അന്ന് നാല് വയസുകാരനായിരുന്ന ലീക്ക് ഇപ്പോള്‍ 71 വയസായി, അമ്മ സാംഗ് ചോളിന് 92 വയസും. തന്‍റെ രണ്ടു മക്കളുമായാണ് ലീ അമ്മയെ കാണാന്‍ ഉത്തര കൊറിയയില്‍ എത്തിയത്.
ഇന്നലെ ഉത്തര കൊറിയയിലെ മൗണ്ട് കുംഗാംഗ് റിസോര്‍ട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. 57,000 പേര്‍ അപേക്ഷിച്ചതില്‍ 89 കുടുംബങ്ങള്‍ക്കാണ് ഒത്തൊരുമിക്കലിനുള്ള അനുമതി ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഉറ്റവരെ കണ്ടതോടെ പലര്‍ക്കും കണ്ണീരടക്കാന്‍ സാധിച്ചില്ല.
അതില്‍ ഏറ്റവും ഹൃദയത്തെ സ്പര്‍ശിക്കുന്ന കാഴ്ചയായിരുന്നു സാംഗ് ചോളും ലീയും കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്. ഈ വര്‍ഷം ആദ്യം ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഭരണത്തലവന്മാര്‍ നടത്തിയ ചരിത്ര കൂടിക്കാഴ്ചയാണ് ഈ സമാഗമവും സാധ്യമാക്കിയത്.
വീഡിയോ കാണാം...
