നേരത്തെ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയും പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോയും കസാന്‍ തെരുവിലെ ചുമരില്‍ പതിഞ്ഞിരുന്നു.
മോസ്കോ: റഷ്യന് ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. റഷ്യന് നഗരങ്ങള് ഇപ്പോഴും ലോകകപ്പ് ലഹരയില് തന്നെ. അവര്ക്കൊപ്പം തിരക്കിലാണ് ചിത്രകാരന്മാരും. പ്രത്യേകിച്ച് ചുമര് ചിത്രകാരന്മാര്. നേരത്തെ അര്ജന്റീനന് ക്യാപ്റ്റന് ലിയോണല് മെസിയും പോര്ച്ചുഗീസ് നായകന് ക്രിസ്റ്റിയാനോയും കസാന് തെരുവിലെ ചുമരില് പതിഞ്ഞിരുന്നു. പിന്നാലെ ബ്രസീലിയന് താരം നെയ്മറും ചുമരില് ഇടം പിടിച്ചു.
നാളെ ബെല്ജിയം- ബ്രസീല് മത്സരം നടക്കുന്നത് കസാനിലാണ്. ബ്രസീലിയന് ടീം താമസിക്കുന്ന കെട്ടിടത്തിന്റെ ചുമരിലാണ് നെയ്മറുടെ ചിത്രവും ഇടം പിടിച്ചത്. പരസ്പരം മുഖത്തോട് മുഖം നോക്കി നില്ക്കുന്ന രീതിയിലാണ് ക്രിസ്റ്റ്യാനോയുടേയും മെസിയുടേയു ചിത്രങ്ങളുണ്ടായിരുന്നത്. ചിത്രത്തിന് താഴെ ക്രിസ്റ്റിയാനോ മെസിയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ചിത്രങ്ങളുമുണ്ടായിരുന്നു.

എന്നാല് മെസിയും ക്രിസ്റ്റിയാനോയും നേരത്തെ റഷ്യ വിട്ടു. അതുക്കൊണ്ട് തന്നെ ഇനി വെല്ലുവിളികളുടെ ആവശ്യമില്ലെന്നാണ് ചുമരെഴുത്തുകാര് ചിന്തിക്കുന്നത്. അതിനുള്ള താരങ്ങള് അവശേഷിക്കുന്ന ടീമുകളില്ലെന്നും ചിത്രകരാന്മാര് കരുതുന്നു.
