ഓഖി തീരദേശ ഗ്രാമങ്ങളിൽ ബാക്കിയാക്കിയത് കണ്ണീരിനൊപ്പം വറുതിയും. കടലിൽ വളളമിറക്കാതെ 10 ദിവസം കഴിയുമ്പോൾ മത്സ്യത്തൊഴിലാളികൾക്കിത് ദുരിത കാലം. കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മീൻ വിപണിയിൽ വില കുത്തനെ ഉയരുകയാണ്.

ഓഖി ചുഴലിക്കാറ്റിൽ കടലിൽപ്പോയി തീരമണയാത്തവർ നിരവധി. ഉറ്റവർക്ക് വേണ്ടി കുടുംബാംഗങ്ങൾ പ്രതീക്ഷയോടെയുളള കാത്തിരിപ്പ് തുടരുന്നതിനിയെയാണ് , ഇനിയെന്ത് എന്നുളള ആശങ്കയും തീരത്ത് പടരുന്നത്.
വളളമിറക്കിയിട്ട് ദിനം പത്ത് കഴിഞ്ഞു. എന്നും തിരക്കിന്റെ നടുവിലുളള മീൻ മാർക്കറ്റുകളിൽ ആളനക്കമില്ല. നാളത്തെക്കുറിച്ച് ഇവർക്ക് പറയാൻ ഇത്രമാത്രം

കടലിൽ നിന്നുളള മീൻ വരവ് നിലച്ചതോടെ മത്സ്യവിപണിയിൽ വില കുതിക്കുകയാണ്.മത്തിക്ക് 180ഉം അയലക്ക് , 250 രൂപ വരെയാണ് കിലോയ്ക്ക് വില. ചില്ലറ വിപണിയിലും ഇതേ സ്ഥിതി

വിഴിഞ്ഞത്ത് മാത്രം 25,000 പേരാണ് മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്നത്. രണ്ടാഴ്ചക്കയകം സ്ഥിതി സാധാരണഗതിയിലാകുമെന്നാണ് വിലയിരുത്തൽ. മറിച്ചായാൽ ഒരു സമൂഹമാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്